ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൃദയം 83 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ കുടുംബ സംഗമം നടത്തി. പ്രസിഡന്റ് പി.വി. സുമതി അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി അശോകന്‍ കട്ടയില്‍, ജോയിന്റ് സെക്രട്ടറി രവീന്ദ്രന്‍ മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭാരവാഹികള്‍: പി.വി. ദാമോദരന്‍(പ്രസി.), വി. എന്‍ വിജയകുമാര്‍, നാരായണി ബാബു (വൈ. പ്രസി.), ബാലകൃഷ്ണന്‍ മൈലാട്ടി (ജന. സെക്ര.), എസ്. എ. മുനീര്‍, മീനാകുമാരി (സെക്ര.) വി. രാമകൃഷ്ണന്‍ (ട്രഷ.).