കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 80 ശതമാനം പൂര്‍ത്തിയായതായി. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്‍ പ്രവൃത്തി പുരോഗതി സംബന്ധിച്ച് സംസാരിച്ചപ്പോഴാണ് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വിവരങ്ങള്‍ അറിയിച്ചത്. ആകെ സ്ഥാപിക്കേണ്ട 41 ടവറുകളില്‍ 18 എണ്ണം സ്ഥാപിച്ചു കഴിഞ്ഞെന്നും ബാക്കിയുള്ള 17 ടവറുകള്‍ കൂടി സ്ഥാപിച്ച് 2025 മാര്‍ച്ചിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ആട് ഫാമിന്റെ ചുറ്റുമതില്‍ ഒഴികെയുള്ള സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായും ചുറ്റുമതില്‍ പ്രവൃത്തി ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്നും വൈദ്യുതീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ഹൗസിങ് ബോര്‍ഡ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ടാറ്റ ആശുപത്രിയില്‍ പുരോഗമിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ എം.എല്‍.എ അവലോകനം ചെയ്തു. കണ്ടെയ്നറുകള്‍ ആവശ്യപ്പെടുന്ന വകുപ്പുകള്‍ക്ക് നല്‍കി എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ശിച്ചു. ദേശീയപാതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അണ്ടര്‍ പാസുകളുടെ വീതിയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന രീതിയും ചോദിച്ചറിഞ്ഞു.
ഉദുമ നിയോജക മണ്ഡലത്തിലെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി പുരോഗതി എം.എല്‍.എ ചോദിച്ചറിഞ്ഞു. ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ 8157 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് ഏഴ് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ഇതില്‍ രണ്ട് പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. അഞ്ച് പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ 10474 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് രണ്ട് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. പ്രവൃത്തികള്‍ പുരോഗമിച്ചു വരികായണ്. മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ 5167 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് നാല് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ഇതില്‍ ഒരു പ്രവൃത്തി പൂര്‍ത്തിയായി. മൂന്ന് പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ദേലമ്പാടി ഗ്രാമ പഞ്ചായത്തില്‍ 3658 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് രണ്ട് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. പ്രവൃത്തികള്‍ പുരോഗമിച്ചു വരികായണ്. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തില്‍ 5410 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് നാല് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ഇതില്‍ ഒരു പ്രവൃത്തി പൂര്‍ത്തിയായി. മൂന്ന് പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ 5831 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് അഞ്ച് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ഇതില്‍ രണ്ട് പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയായി. മൂന്ന് പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു. ഉദുമ ഗ്രാമ പഞ്ചായത്തില്‍ 5577 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് നാല് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ഇതില്‍ രണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയായി. രണ്ട് പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ 7357 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് മൂന്ന് പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ഇതില്‍ ഒരു പ്രവൃത്തി പൂര്‍ത്തിയായി. രണ്ട് പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നുവെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.