കളനാട് :അറിയപ്പെടുന്ന പൂരക്കളി കലാകാരനും കീഴൂര്‍ കളരി അമ്പലം പൂരക്കളി പണിക്കരുമായ കളനാട് തൊട്ടിയില്‍ ‘പണിക്കര്‍ ഹൗസി’ല്‍ സി. രാഘവന്‍ പണിക്കര്‍ (സ്വത്ത് രാഘവന്‍- 86) അന്തരിച്ചു. കാടകം ചന്ദനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രത്തിലും കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ തെരുവില്‍ കഴകം പൂരക്കളി പണിക്കര്‍ ആയിരുന്നു. ഉദുമ വെള്ളിക്കുന്ന് കിഴക്കേകര ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ചെറുപ്പം മുതല്‍ പൂരക്കളി കളിച്ചു തുടങ്ങിയ അദ്ദേഹം നെയ്ത്തു തൊഴിലാളിയുമായിരുന്നു.
ഒരുകാലത്തു ഉദുമ മണ്ഡലത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്ന രാഘവന്‍ പണിക്കര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ടീയ രംഗത്ത് തുടക്കമിട്ടു .കോളിയടുക്കം ഹോമിയോ ആശുപത്രി അടക്കം വിവിധ വികസന പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു.
പരേതരായ സി. രാമന്‍ പണിക്കരുടെയും കീഴൂര്‍ മാണിയുടെയും മകന്‍ ആണ്.ഭാര്യ: ടി. വി. ലീല (ചന്ദ്രഗിരി ഹൈസ്‌കൂള്‍ നിന്ന് വിരമിച്ച ജീവനക്കാരി). മക്കള്‍ സി അരവിന്ദന്‍ (കുവൈത്ത് ), സി അനിത രാജന്‍, അജിത് സി കളനാട് (ഇന്‍ഷുറന്‍സ് അഡൈ്വസര്‍, സ്റ്റേറ്റ് കമ്മിഷണര്‍ റോവര്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്), സി. അമൃത ഉമേഷ് (ഇന്‍ഷുറന്‍സ് ഏജന്റ് ), പരേതനായ സി അശോകന്‍ .മരുമക്കള്‍: കെ. രാജന്‍ (ലേ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്), ഉമേശ് നീലേശ്വരം (അബുദാബി ),ജിഷ അശോകന്‍ (വെള്ളൂര്‍ ), സുമ അരവിന്ദന്‍, ജിജി സുധാകരന്‍(ഹെഡ് ക്ലാര്‍ക്ക് പൊതുമരാമത്ത് വകുപ്പ്, കാസര്‍കോട് ),
സഹോദരങ്ങള്‍ പരേതരായ കൃഷ്ണന്‍ പണിക്കര്‍വെള്ളിക്കുന്ന്), കോരന്‍ കാരണവര്‍(കീഴൂര്‍), പാട്ടി (കാടകം), കുമ്പ (തൊട്ടിയില്‍), ചിരുത, മാധവി നാരായണന്‍.