പാലക്കുന്ന് : തബലയില്‍ മാന്ത്രികത തീര്‍ത്ത സാക്കിര്‍ ഹുസൈനെ സ്മരിക്കാനും അനുശോചനം രേഖപ്പെടുത്താനും പാലക്കുന്ന് അംബിക ലൈബ്രറി സംഘടിപ്പിച്ച ചടങ്ങ് അപൂര്‍വ വേദിയായി. പതിവ് ഉപചാരങ്ങള്‍ ഒന്നുമില്ലാത്ത വേദിയില്‍ സാക്കിര്‍ ഹുസൈനെ സ്മരിച്ചുകൊണ്ട് ഷഹ്നായ് വിദഗ്ധന്‍ ബിസ്മില്ലഖാന്റെ ശിഷ്യനും പാലക്കുന്ന് അംബികാ കലാകേന്ദ്രത്തിലെ സംഗീതോപകരണ അധ്യാപകനുമായ ഡോ.
ഉസ്താദ് ഹസ്സന്‍ഭായിയുടെ ഷ്ഹ്നായ് സംഗീതം അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ സദസ്സിനെ നിശബ്ദമാക്കി. അതേ വേദിയില്‍ അതേ സമയം അംബിക ആര്‍ട്‌സ് കോളേജ് മലയാള അദ്ധ്യാപകനും അംബിക കലാകേന്ദ്രം ചിത്രകലാധ്യാപകനുമായ എന്‍. എ. ജയദേവന്‍ സാക്കിര്‍ ഹുസൈന്റെ ചിത്രം വരച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ ഉപഹാരമായി സമ്മാനിച്ച ഷഹ്നായ് ഉപയോഗിച്ചാണ് ഉസ്താദ് ഹസ്സന്‍ഭായി ശോകമൂകാന്തരീക്ഷത്തില്‍ ഒരു മണിക്കൂര്‍ മാത്രം നീണ്ട അനുശോചനയോഗത്തില്‍ ഷഹ്നായ് സംഗീതമാലപിച്ചത് . അദ്ദേഹത്തിന്റെ ശിഷ്യ സഹോദരങ്ങളായ മേഘനയും ഗൗതവും ഉപ്പള ശിവാനന്ദനും പിന്നണി സംഗീതം നല്‍കി .കേരളത്തില്‍ ഷ്ഹനായ് സംഗീതക്കാര്‍ മാറ്റാരുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധ്യക്ഷനോ ഉദ്ഘാടകനോ പ്രാസംഗികരോ ഇല്ലാത്ത വേദിയില്‍ ലൈബ്രറി പ്രസിഡന്റ് സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ
യിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു.