മൊഗര്‍ -മാവിലന്‍ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി യോഗം ഒടയംചാല്‍ വ്യാപാരഭവനില്‍ നടന്നു.

രാജപുരം: മൊഗര്‍ -മാവിലന്‍ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ഒടയംചാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ നടന്നു. തറവാടുകളില്‍ ഉള്ള ദേവസ്ഥാനങ്ങളുടേയും കാവുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുക. പ്രകൃതിയോട് ചേര്‍ന്ന് കാവുകളെ സംരക്ഷിക്കുക എന്ന പ്രവര്‍ത്തനം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി പ്രവര്‍ത്തിക്കയാണ് ഉദേശലക്ഷ്യം. കാവ് സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് രാഘവന്‍ ഉദുമ അദ്ധ്യക്ഷത വഹിച്ചു. ദ്രാവിഡക്ഷേത്രസംരക്ഷണ സംസ്ഥാന സെക്രട്ടറി ഗോപി കുട്ടന്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി പൂക്കളം കൃഷ്ണന്‍ പൂജാരി , പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തംഗം രതീഷ് കാട്ടുമാടം , മംഗലം കളി ജില്ലാ ചെയര്‍മാന്‍ പ്രഭാകരന്‍ ഒ കെ,കാവ് സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി രാജു പെരിയട്ടടുക്കം , ബാലന്‍ അമ്പിലാടി, ഊര് മൂപ്പന്‍ നാരായണന്‍ കല്യോട്ട് എന്നിവര്‍ സംസാരിച്ചു. ജനാര്‍ദ്ദനന്‍ സ്വാഗതവും രാമചന്ദ്രന്‍ ആലടുക്കം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *