രാജപുരം: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സോഫ്റ്റ് സ്‌കില്‍ മാറ്റുരയ്ക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ജനുവരി മൂന്ന് ന് നടക്കും. സ്വിസ് ഗ്ലോബല്‍ എജുക്കേഷന്‍ ഹോള്‍ഡിങ്‌സ് , ജനീവ സ്‌കൂള്‍ ഓഫ് ഡിപ്ലോമസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഡോ. ആര്‍ രാകേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബിസിനസ് ക്വിസ്, ട്രഷര്‍ ഹണ്ട് തുടങ്ങിയ ഇനങ്ങളിലായി 40,000 ല്‍ അധികം രൂപയുടെ പ്രൈസ് മണി യോടൊപ്പം സര്‍ട്ടിഫിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിലുള്ള പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികളുടെ സോഫ്റ്റ് സ്‌കില്‍ മത്സരവേദിയിലൂടെ മാറ്റുരയ്ക്കുവാനും വര്‍ദ്ധിപ്പിക്കുവാനുമുള്ള അവസരമാണിതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അറിയിച്ചു.