കാഞ്ഞങ്ങാട്: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കുള്ള അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരം ചെമ്മട്ടംവയല്‍ കെ ജി എം ഒ എ ഹൗസില്‍ സംഘടിപ്പിച്ചു.അമൃതകിരണം ജില്ല കണ്‍വീനര്‍ ഡോ.ജോണ്‍ ജോണ്‍ കെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് മനോജ് എ ടി ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു. ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ.രാജേഷ് രാമചന്ദ്രനും, അമ്മയും കുഞ്ഞും ആശുപത്രി പീടിയാട്രിഷന്‍ ഡോ. ബിപിന്‍ കെ നായരും ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഒന്നാം സ്ഥാനം സി കെ എന്‍ എസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിലിക്കോടിലെ തീര്‍ത്ഥ പ്രകാശും, ഗായത്രി എ യും കരസ്ഥമാക്കി.രണ്ടാം സ്ഥാനം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരിയണ്ണിയിലെ നിരഞ്ജന വിജയകുമാറും , ശ്രീഹരി പി യും ,മൂന്നാം സ്ഥാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉദുമയിലെ ഹൃദ്ജയ് ധന്യ വിനോദും, അനുരഞ്ജും കരസ്ഥമാക്കി .