പനത്തടി: ബളാന്തോട് കോയത്തടുക്കം ആദംവെങ്ങാക്കല്‍ രാജന്റെ മകന്‍ എ.ആര്‍ രാഹുല്‍ (19) ബളാന്തോട് മായത്തി ക്ഷേത്രത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ചു. കൂട്ടുകാരോടൊപ്പം പുഴയില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രണ്ടാംവര്‍ഷ ബി. ബി. എ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം കോളേജിലെ എന്‍. എസ്. എസ് ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. മാതാവ് ഷിജി ഏക സഹോദരന്‍ അഖില്‍ (വിദ്യാര്‍ത്ഥി, ബളാന്തോട് എച്ച്‌സ് )