രാജപുരം :ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രധാ തിരുനാളിന് വികാരി ഫാ.റോജി മുകളേല്‍ കൊടിയേറ്റി. 28ന് രാവിലെ 7ന് നടക്കുന്ന ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഫാ. ഷൈജു മേക്കര കാര്‍മികത്വം വഹിക്കും. വൈകിട്ട് 6.30ന് പൂടും
കല്ല് കുരിശുപള്ളിയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ഷിജോ കുഴിപ്പള്ളില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയിലേക്ക് 8.15ന് ഫാ. സൈമണ്‍ പുല്ലാട്ട് സന്ദേശം നല്‍കും. ഫാ.ജോസ് അരിച്ചിറ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. 29ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, 9.45ന് ആഘോഷമായ തിരുനാള്‍ റാസ, ഫാ.ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ.സനീഷ് കയ്യാലക്കകത്ത്, ഫാ. സൈമണ്‍ പുല്ലാട്ട്, ഫാ.ബെന്നി എന്നിവ സഹകാര്‍മികരാകും, ഫാ.ചാക്കോ വണ്ടംകുഴി തിരു നാള്‍ സന്ദേശം നല്‍കും.