രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ട ബന്ധ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവത്തിന്റെ ബ്രോഷര്‍ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ടി.കെ മുകുന്ദന്‍ പ്രകാശനം ചെയ്തു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ഡോ. രാമചന്ദ്ര അഡിഗ ദീപ പ്രോജ്വലനവും അനുഗ്രഹ ഭാഷണവും നടത്തി.ചെയര്‍മാന്‍ വി മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് വി രാമചന്ദ്രന്‍ നായര്‍, വര്‍ക്കിങ് ചെയര്‍മാന്‍ ഭാസ്‌കരന്‍ നായര്‍, വട്ടക്കയം ചാമുണ്ടെശ്വരി ട്രസ്റ്റ് ചെയര്‍മാന്‍ രാഘവന്‍, ജോയിന്റ് സെക്രട്ടറി മാരായ പി ഗോപി, എം മണികണ്ഠന്‍, ബാലന്‍ നായര്‍ പരപ്പ, മാതൃസമിതി പ്രസിഡന്റ് ജ്യോതി രാജേഷ്, ക്ഷേത്രം യു എ ഇ പ്രധിനിധി ബിജു ഇടയില്യം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരീഷ് പി നായര്‍സ്വാഗതവും കണ്‍വീനര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.ഫെബ്രുവരി മാസം 2 മുതല്‍ 11 വരെ വരെയാണ് ക്ഷേത്രത്തില്‍ അഷ്ടബന്ധ സഹസ്ര കുംഭാഭിഷേകം നടക്കുന്നത്.