പാലക്കുന്ന് : പൊക്ലി പൂജാരി സ്മാരക വിദ്യാഭ്യാസ അവാര്‍ഡുകള്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര തിരുമുമ്പില്‍ മറുപുത്തരി ഉത്സവനാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന മാര്‍ക്ക് നേടിയ ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂളിലെ എം. ജനിയയ്ക്കും കരിപ്പോടി എഎല്‍പി സ്‌കൂളിലെ ശിയ പ്രവീണിനും ബാലകൃഷ്ണന്‍ കാരണവരും ഹരിദാസ് കാരണവരും അവാര്‍ഡുകള്‍ സമ്മാനിച്ചു. ക്ഷേത്രത്തിലെ മുഖ്യ കര്‍മിയായിരുന്ന പൊക്ലി പൂജാരിയുടെ കുടുംബാംഗങ്ങള്‍ 2013 മുതല്‍ നല്‍കിവരുന്ന അവാര്‍ഡാണിത്.