പാലക്കുന്ന് : പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടിയ കെ. വി. കുമാരനെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിച്ചു.
പ്രിന്‍സിപ്പല്‍ വി.പ്രേമലത, കെ. വി. കുമാരന്‍, ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, പി.ടി.എ. പ്രസിഡന്റ് നാസര്‍ മുഹമ്മദ്, ഓള്‍ഡ് സ്റ്റുഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അജിത് സി.കളനാട്, ജനറല്‍ കണ്‍വീനര്‍ എം.വി. ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.