കാഞ്ഞങ്ങാട്: ദേശീയ മിനിമം കൂലി നടപ്പിലാക്കണമെന്ന് വി ഡി ലേബര്‍ യൂണിയന്‍ സിഐടിയു കാഞ്ഞങ്ങാട് ഡിവിഷന്‍ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കൊവ്വല്‍പള്ളി ചാത്തു സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനം ഡി. വി. അമ്പാടി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. വി ബാലകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. പി. നാരായണന്‍, കെ. പി. ഹരീന്ദ്രന്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ടി. കമലം രക്തസാക്ഷി പ്രമേയവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഒ.വി. വസന്ത അനുശോചന പ്രമേയം അവതരിപ്പിച്ചു.പി. ജാനു സ്വാഗതം പറഞ്ഞു