പനയാല്‍ നെല്ലിയടുക്ക ബട്ടത്തൂര്‍ ഹൗസില്‍ റിട്ട.പോലിസ് സബ് ഇന്‍സ്പെക്ടര്‍ (കര്‍ണാടക) ബി. വാസുദേവ ബട്ടത്തൂര്‍ അന്തരിച്ചു

പാലക്കുന്ന് : പനയാല്‍ നെല്ലിയടുക്ക? ബട്ടത്തൂര്‍ ഹൗസില്‍ റിട്ട.പോലിസ് സബ് ഇന്‍സ്പെക്ടര്‍ (കര്‍ണാടക) ബി. വാസുദേവ ബട്ടത്തൂര്‍ (77) അന്തരിച്ചു.നാട്ടിലെ സാമൂഹിക സാംസ്‌ക്കാരിക ആധ്യാത്മിക രംഗത്തെ സജീവ സാനിധ്യമായിരുന്നു. പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രം, പന്നിക്കുള? പാര്‍ഥസാരഥി ക്ഷേത്രം ഭരണ സമിതികളില്‍ അംഗം, വക്കലിഗ സമാജം പ്രസിഡന്റ് , പള്ളിപ്പുറം തറവാട് പ്രസിഡന്റ് , ബട്ടത്തൂര്‍ പാണ്ഡുരംഗ വിഠല ഭജന മന്ദിരത്തിന്റെയും ആഡല്‍ രക്തേശ്വരി ക്ഷേത്രങ്ങളുടെയും രക്ഷാധികാരി, കഴിഞ്ഞ വര്‍ഷം നടന്ന ബംങ്ങാട് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍,
പനയാല്‍ ജിഎല്‍പി സ്‌കൂള്‍ വികസന സമിതി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പരേതയായ സുലോചന. മക്കള്‍: രവീന്ദ്രനാഥ(കച്ചവട? ബട്ടത്തൂര്‍), അഡ്വ. വിവേകാനന്ദ (മംഗ്ലൂര്‍) , രംഗനാഥ (വിഎഫ്പിസികെ സൊസൈറ്റി ബട്ടത്തൂര്‍), അഡ്വ. മഞ്ജുനാഥ , സുനിതാകുമാരി, നാഗവേണി(അധ്യാപിക ജിഎല്‍പി സ്‌കൂള്‍ പനയാല്‍). മരുമക്കള്‍: ചന്ദ്രകല (ബട്ടത്തൂര്‍), സുനിത (മംഗളൂര്‍), എന്‍.സുനിത , പ്രഭാകര, പ്രമോദ്ചന്ദ്ര, (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: കെ. ആനന്ദ (റിട്ട.എസ് ഐ), നാരായണ (ഹോട്ടല്‍ ബട്ടത്തൂര്‍), ശാരദ (ബട്ടത്തൂര്‍), നാരായണി , പരേതയായ സാവിത്രി.

Leave a Reply

Your email address will not be published. Required fields are marked *