കാസര്‍കോട്: മാന്യ കെസിഎ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ബി ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബ് (കെസിസി) ഫൈനലില്‍. ബുധനാഴ്ച രാവിലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ അദാമെന്‍സ് സന്തോഷ് നഗറിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കെസിസി കാഞ്ഞങ്ങാട് ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റു ചെയ്ത അദാമെന്‍സ് 20 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായി.
അദാമെന്‍സിന് വേണ്ടി അബ്ദുല്‍ നവാസ് 44, നവാസ് 26, ഫാഹിസ് പുറത്താകാതെ 26 റണ്‍സും നേടി കാഞ്ഞങ്ങാടിന്റെ കിരണ്‍ മൂന്നും അബ്ദുല്‍ സഫീഖ് ഷഫീഖ് സി.ബി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കാഞ്ഞങ്ങാട് 18.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അബ്ദുല്‍ സഫീഖ് 42, ഷഫീഖ് സി.ബി പുറത്താകാതെ 34 റണ്‍സും നേടി വിജയ ശില്‍പികളായി. അദാമെന്‍സിന്റെ മന്‍സൂര്‍ 2 വിക്കറ്റും നേടി. അബ്ദുല്‍ സഫീഖും ഷഫീഖ് സി.ബിയും തിളങ്ങിയഥാണ് കാഞ്ഞങ്ങാടിന്റെ വിജയം എളുപ്പമായത്. ഇതോടെ ജില്ലാ എ ഡിവിഷനില്‍ കളിക്കാന്‍ കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ് യോഗ്യത നേടി.