അരമങ്ങാനം : ക്ഷേത്ര മതില്‍ കെട്ടിനകത്തും, കാവുകളിലും, തറവാടുകളിലും ഭക്തിയോടെ കെട്ടിയാടിക്കുന്ന തെയ്യങ്ങളെ കച്ചവട ബുദ്ധിയോടെ തെരുവിലേക്ക് വലിച്ചിഴക്കുന്നതില്‍ പാലക്കുന്ന് കഴകം അരമങ്ങാനം പ്രാദേശിക സമിതി പൊതുയോഗം പ്രതിഷേധിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുക്കോച്ചിവളപ്പ് വായനാട്ടുകുലവന്‍ തറവാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാദേശിക സമിതി പ്രസിഡന്റ് പി. വി. ശശിധന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവരാജ്, ട്രഷറര്‍ കുഞ്ഞിരാമന്‍ ഉലൂജി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗണേശന്‍ അരമങ്ങാനം, ശേഖരന്‍ മാവുംതറക്കാല്‍, ഭാസ്‌കരന്‍ ഉലൂജി, മാതൃ സമിതി പ്രസിഡന്റ് ഉഷ ഉലൂജി എന്നിവര്‍ പ്രസംഗിച്ചു.