കാഞ്ഞങ്ങാട് മികച്ച സംഘടനാ പാടവവും ഭാവനയും ആജ്ഞാ ശേഷിയുമുണ്ടായിരുന്ന നായികയായിരുന്നു വനിതാ ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി പി നസീമ ടീച്ചറെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ ചെര്‍ക്കളം അഭിപ്രായപ്പെട്ടു.ഇക്കാര്യത്തില്‍ ചെര്‍ക്കളം അബ്ദുല്ലാ സാഹിബിനോടാണ് ടീച്ചര്‍ക്ക് സാമ്യം. ഹരിത രാഷ്ട്രീയത്തെ നെഞ്ചിലേറ്റി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച ടീച്ചര്‍ ജനപ്രതിനിധി എന്ന നിലയിലും മാതൃകാ യോഗ്യയായിരുന്നു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടാനം ചെയ്ത് സംസാരിക്കുകയായിരുന്നു സമീറ.കണ്ണീര്‍ മഴ പെയ്ത പ്രഭാഷണങ്ങളിലൂടെ ടീച്ചറോര്‍മ്മയുടെ ഓള ങ്ങളിലലിഞ്ഞു ചേര്‍ന്ന അനുസ്മരണ യോഗത്തിലെ പ്രാസംഗികരെല്ലാം നസീമ ടീച്ചറുടെ പ്രത്യേകതകള്‍ അനുസ്മരിച്ചു. മരണാനന്തര ച്ചടങ്ങുകളില്‍ ആര്‍ത്തലച്ചു വന്ന ജാതി മത വര്‍ണ്ണ വൈജാത്യങ്ങള്‍ക്കതീതമായ ആയിരങ്ങള്‍ ടീച്ചര്‍ തന്റെ കര്‍മ്മങ്ങളിലൂടെ നേടിയെടുത്ത അതിരില്ലാത്ത ആദരവിന്റെ നിദര്‍ശനമാണെന്ന് അവരെല്ലാം എടുത്തു പറഞ്ഞു.
ജനറല്‍ സെക്രെട്ടറി കെ കെ ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു.ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.വനിതാ ലീഗ് ജില്ലാ സെക്രെട്ടറി ഷാഹിന സലീം, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ തെരുവത്ത് മൂസാ ഹാജി, പി എം ഫാറൂക്,മുസ്തഫ തായന്നൂര്‍, ടി അന്തുമാന്‍, ഹമീദ് ചേരക്കാടത്ത് താജുദ്ധീന്‍ കമ്മാടം, ടി കെ സുമയ്യ,സി മുഹമ്മദ് കുഞ്ഞി , എം എസ് ഹമീദ് ഹാജി മുഹമ്മദ് കുഞ്ഞി ബദ്രിയ നഗര്‍, റസാഖ് തയലകണ്ടി, ബഷീര്‍ ചിത്താരി ജിദ്ദ, എ സി എ ലത്തീഫ്, സി എം ഇബ്രാഹിം, മജീദ് കള്ളാര്‍,നദീര്‍ കൊത്തിക്കാല്‍. ഖദീജ ഹമീദ്, പി അബൂബക്കര്‍ ജംഷീദ് ചിത്താരി,സി എച് സുബൈദ, സി കുഞ്ഞാമിന,ഹാജറ സലാം, അബിത ടി എം, റഹ്മത്ത് എല്‍ കെ എന്നിവര്‍ സംബന്ധിച്ചു.