രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അഞ്ജനയ അടകം വിന്നേഴ്‌സ്, യുവ ചേതന രാജപുരം റണ്ണേഴ്‌സ്. വിജയികള്‍ക്ക് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി, പഞ്ചായത്തംഗം അജിത് കുമാര്‍, മധു വളപ്പില്‍ ജോപ്പന്‍ മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, വിനോദ് കപ്പിത്താന്‍ സതീഷ്, ജയകുമാര്‍ അജയന്‍, രാജേഷ് കൊട്ടോടി എന്നിവര്‍ സംബന്ധിച്ചു.