രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ 2025ഫെബ്രുവരി മാസം 2 മുതല്‍ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായി നടത്തിയ വനിതാ സാംസ്‌കാരിക സദസ്സ് വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആനക്കല്‍, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം, നായര്‍കടവ്, അരിങ്കല്ല്, ചെമ്പന്‍ചേരി, ചെമ്പന്‍ചേരി പെരിയാട്ട്, മരുതുംകുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട കക്കോല്‍, തുടങ്ങി പതിമുന്നോളം പ്രദേശിക കമ്മിറ്റികളില്‍ നിന്നായി നൂറോളം അമ്മമാരും സ്ത്രീകകളും പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയപ്പോള്‍ അത് നാടിന്റെ ഒത്തൊരുമയുടെ വിജയം കൂടിയായി. കൂടാതെ ആഘോഷ കമ്മറ്റിയുടെ വിവിധ സബ് കമ്മറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, ഭക്ത ജനങ്ങള്‍ തുടങ്ങിയവര്‍ സജീവ സാന്നിധ്യമായി. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മാതൃ സമിതി പ്രസിഡന്റ് ജ്യോതി രാജേഷ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം പി. പത്മാവതി, മാതൃ സമിതി സെക്രട്ടറി രേഷ്മ രാധാകൃഷ്ണന്‍, ട്രഷറര്‍ ശ്യാമള ശ്രീധരന്‍,ഭാരവാഹികളായ ശാന്താ രാമകൃഷ്ണന്‍, ഗീത കുഞ്ഞികൃഷ്ണന്‍, അനു ജയന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷകമ്മറ്റി ചെയര്‍മാന്‍ വി. മാധവന്‍ നായര്‍, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രന്‍ നായര്‍,സെക്രട്ടറി ഇ. ദിവാകരന്‍ നായര്‍, ആഘോഷ കമ്മറ്റി വര്‍ക്കിങ് ചെയര്‍മാന്‍ ഇ ഭാസ്‌കരന്‍ നായര്‍. നായര്‍, ജനറല്‍ കണ്‍വീനര്‍ ഹരീഷ് പി. നായര്‍. ട്രഷറര്‍ സി. ദാമോദരന്‍, കണ്‍വീനര്‍ പി കുഞ്ഞികൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.