രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് സായാഹ്നം വയോ ക്ലബ്ബ്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹൊസ് ദുര്‍ഗ്ഗ്, കുടുംബശ്രീ സി ഡി എസ് മോഡല്‍ ജി ആര്‍സിഎന്നിവയുടെ നേതൃത്വത്തില്‍ പാറപ്പള്ളിയില്‍ വയോജന സംഗമം സംഘടിപ്പിച്ചു. ജില്ലാ അഡീഷണല്‍ ജഡ്ജ് സുരേഷ് പി.എം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.നിയമ കാസ്സ് അഡ്വ.സി. ഈപ്പന്‍ നല്‍കി.ലീഗല്‍ സര്‍വ്വീസസ് സെക്രട്ടറി മോഹനന്‍, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി.തങ്കമണി, സായാഹ്നം വയോ ക്ലബ്ബ് സെക്രട്ടറി പി.എം.രാമചന്ദ്രന്‍, പ്രസിഡന്റ് പി.നാരായണന്‍, എഡി എസ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, എന്നിവര്‍ സംസാരിച്ചു.നാട്ടുപയമ കലാകാരന്‍ സന്തോഷ് തായന്നൂര്‍, ഉമേഷ് മലയാക്കോള്‍, ശാന്തി മലയാക്കോള്‍ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.ചുണ്ണംകുളം, പെരൂര്‍ കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. സി ഡി എസ് വൈ.ചെയര്‍പേഴ്‌സണ്‍ പി.എല്‍.ഉഷ സ്വാഗതവും ലീഗല്‍ വളണ്ടിയര്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു.
