ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യത ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു

ഇന്ന് ഡിസംബര്‍ രണ്ടിന് കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു . എ ഡി എം പിഅഖിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ ചെര്‍ക്കള- ചട്ടഞ്ചാല്‍ ,ചെറുവത്തൂര്‍ വീരമലക്കുന്ന് തുടങ്ങി നിര്‍മ്മാണം നടക്കുന്ന മേഖലയിലും ജാഗ്രത പാലിക്കണം .റവന്യൂ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോലീസ് ആരോഗ്യം തദ്ദേശസ്വയംഭരണം ഫിഷറീസ്തു ടങ്ങിയ വകുപ്പുകള്‍ ജാഗ്രത പാലിക്കാന്‍ എഡിഎം നിര്‍ദ്ദേശം നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *