സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്ന് വരെ റവന്യു ജില്ല കലോത്സവ നഗരിയായ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ സജിത്ത് എന്നിവര്‍ മുഖ്യാതിഥിയായി. യൂ സജീവ്, വിജയലക്ഷ്മി ടി, പിവി ലീന, എ കെ ശ്യാംപ്രസാദ്, എസ് രാജാറാം സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ നിതിന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *