രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍ വൈസേര്‍സ് അസോസിയേഷന്‍ (കെ ഇ ഡബ്ലു എസ് എ) രണ്ട് ദിവസങ്ങളിലായി ചുള്ളിക്കര മേരീടാക്കിസ് ഓഡിറ്റോറിയത്തില്‍ നടന്നുവന്ന കാസര്‍ഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും പെര്‍മിറ്റ് നല്‍കുമ്പോള്‍ സിവില്‍ കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സിന്റെ കൂടെ വയറിംങ്ങ് കോണ്‍ട്രാക്റ്ററുടെയും, വയര്‍ മാന്റെയും പെര്‍മിറ്റ് കൂടി ഉള്‍പ്പെടുത്തി നിര്‍മ്മാണ അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൊതുസമ്മേളനം പൂടംകല്ലില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ ഇ ഡബ്ലു എസ് എ ജില്ലാ പ്രസിഡന്റ് ടി.വി മണി അധ്യക്ഷത വഹിച്ചു. കെ ഇ ഡബ്ലു എസ് എ സംസ്ഥാന പ്രസിഡന്റ് ടി അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സയന്റിസ്റ്റ് ഡോ. സിനോഷ് സ്‌ക്കറിയാച്ചന്‍ മുഖ്യാതിഥിയായി. കെ ഇ ഡബ്ലു എസ് എ സംസ്ഥാന സെക്രട്ടറി തോമസ് കെ കുര്യാക്കോസ്, കെ ഇ ഡബ്ലു എസ് എ സംസ്ഥാന ട്രഷറര്‍ കെ.പി രമേശന്‍, കെ ഇ ഡബ്ലു എസ് എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രാകേഷ് പി.വി, കെ ഇ ഡബ്ലു എസ് എ ജില്ലാ സെക്രട്ടറി ടി.കെ പുരുഷോത്തമന്‍, കള്ളാര്‍ പഞ്ചായത്തംഗങ്ങളായ അജിത്ത് കുമാര്‍ ബി, ജോസ് പുതുശ്ശേരികാലായില്‍, കെ വി വി ഇ എസ് രാജപുരം യൂണിറ്റ് പ്രസിഡന്റ് എന്‍ മധു, വ്യാപാരി വ്യവസായി സമിതി പനത്തടി എരിയ സെക്രട്ടറി സിനു കുര്യാക്കോസ്, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍ കൊട്ടോടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധരന്‍ സി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സാന്ത്വന സഹായവിതരണവും, കര്‍ഷക അവാര്‍ഡ് വിതരണവും, എസ് എസ് എല്‍ സി, പ്ലസ്ടു വിജയ്കള്‍ക്ക് അനുമോദനവും നടന്നു.
പുതിയ ജില്ലാ ഭാരവാഹികള്‍ : രാജു കപ്പണക്കാല്‍ (പ്രസിഡന്റ്), രജീഷ് എം ആര്‍ (സെക്രട്ടറി), അബ്ദുള്ള എ.എം (ട്രഷറര്‍), സുരേഷ് കുമാര്‍ ബി (സംസ്ഥാന നോമിനി,) വിദ്യാധരന്‍ സി ( ജോ. സെക്രട്ടറി), തമ്പാന്‍ പി (വൈസ് പ്രസിഡന്റ്), വിനീത് കെ.വി ( ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി).