പാലക്കുന്ന് : കഴക പരിധിയിലെ വിവിധ വയനാട്ടുകുലവന്‍ തറവാടുകളില്‍ ഡിസംബറില്‍ പുത്തരികൊടുക്കല്‍ അടിയന്തിരത്തിന് തീയതി കുറിച്ചു. ചില തറവാടുകളില്‍ തെയ്യാടിക്കലും ഉണ്ടായിരിക്കും. പൂച്ചക്കാട് തായത്ത് തറവാട് -ഡിസംബര്‍ ഒന്ന്, അരവത്ത് മീത്തല്‍ വീട് തറവാട് -8, പാക്കം അടുക്കത്ത് തറവാട് – 10, ചിറമ്മല്‍ വലിയവീട് തറവാട് -24, തെക്കേക്കര പുതിയപുര തറവാട് -24 (ഇവിടെ തെയ്യാടിക്കല്‍ -25), എരോല്‍ പതിക്കാല്‍ തറവാട് -25, ചിറമ്മല്‍ പള്ളത്തില്‍ തറവാട് -25, എരോല്‍ ചേരിക്കല്‍ തറവാട് -27, ചിറമ്മല്‍ തല്ലാണി തറവാട് -27, ഉദുമ ബേവൂരി മുള്ളന്‍ തറവാട് -29, മലാംകുന്ന് പുത്യക്കോടി തറവാട് – 29 (ഇവിടെ തെയ്യാടിക്കല്‍ -30), കോതാറമ്പത്ത് പുതിയപുര തറവാട് -30.