കാഞ്ഞങ്ങാട്: ദേശീയ വിരവിമുക്തി ദിനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി തല ഉദ്ഘാടനം ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സരസ്വതി കെ. വി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ. ലത, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം. ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കാഞ്ഞങ്ങാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേശന്‍ കെ. എം. ക്ലാസ്സെടുത്തു.
പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിത സ്വാഗതവും, ലിറ്റില്‍ ഫ്‌ലവര്‍ എന്‍. ഡി ഡി.നോഡല്‍ ഓഫീസര്‍ രഞ്ജിനി കെ. വി നന്ദിയും അര്‍പ്പിച്ചു.