രാജ്യാന്തര ചലച്ചിത്രമേള വിളംബര ടൂറിംഗ് ടാക്കീസ് 27ന് കയ്യൂരില്‍ നിന്ന് തുടങ്ങും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ 27ന് വൈകീട്ട് കയ്യൂരില്‍ നിന്ന് തുടങ്ങും. കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വൈകീട്ട് 5.30ന് എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, നടന്‍ സന്തോഷ് കീഴാറ്റൂര്‍, വിവിധ മേഖലയിലുള്ള ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കാസര്‍ഗോഡ് ജില്ലയിലെ സിനിമാ പ്രവര്‍ത്തകരായ പി പി കുഞ്ഞികൃഷ്ണന്‍, അഡ്വ സി ഷുക്കൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് അഴീക്കോടന്‍, ചിത്ര നായര്‍, രജീഷ് പൊതാവൂര്‍, അമീര്‍ പള്ളിക്കല്‍ തുടങ്ങിയവരെ ആദരിക്കും. തുടര്‍ന്ന് മമ്മൂട്ടി കമ്പനിയുടെ നാന്‍ പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിക്കും.

28ന് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കും. രാവിലെ 10.30ന് പയ്യന്നൂര്‍ കണ്ടങ്കാളി ഹയര്‍സെക്കന്ററിസ്‌കൂളില്‍ ടിഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ചൊക്ലി നിടുമ്പ്രം മഠപ്പുരക്ക് സമീപം സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. 29ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് തിരുവനന്തപുരത്ത് ഫിലീം ഫെസ്റ്റിവല്‍.

കയ്യൂരില്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം പി.ബി. ഷീബ അധ്യക്ഷയായി. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ശാന്ത , എം.ബാലകൃഷ്ണന്‍ ,എം.രാജീവന്‍ ,എം പ്രശാന്ത്, എം.വിനീഷ്, കെ രാധാകൃഷ്ണന്‍ ,പി.വി.കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന പരിപാടി വിശദീകരിച്ചു. കെ.വി.ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികള്‍ എം.രാജഗോപാലന്‍ എം.എല്‍. എ (ചെയര്‍മാന്‍), എം ശാന്ത, എം.ബാലകൃഷ്ണന്‍ ,എം.രാജീവന്‍ , കെ രാധാകൃഷ്ണന്‍ (വൈസ് ചെയര്‍മാന്മാര്‍), മനോജ് കാന (ജനറല്‍ കണ്‍വീനര്‍) പി.ബി. ഷീബ, എം പ്രശാന്ത്, പി.ലീല, എം.വിനിഷ് , കെ.വി ലക്ഷ്മണന്‍ (കണ്‍വീനര്‍മാര്‍)

Leave a Reply

Your email address will not be published. Required fields are marked *