രാജപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും, പട്ടികജാതി വികസന വകുപ്പിന്റെയും, രാജപുരം ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടെയുംസഹകരണത്തോടെ സംഘടിപ്പിച്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് രാജപുരം ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ പഞ്ചായത്തംഗം വനജ ഐത്തുവിന്റെ അധ്യക്ഷതയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി ഉദ്ഘാടനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം രേഖാ സി, പ്രീമെട്രിക് ഹോസ്റ്റല്‍ വാര്‍ഡന്‍ മനോജ്, എസ് സി പ്രൊമോട്ടര്‍ അല്ല, പട്ടികജാതി വികസന ഓഫീസര്‍ ശരത്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ കെ.എസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എന്‍ എ എം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി കുട്ടികള്‍ക്ക് അവയര്‍നസ് ക്ലാസ്സും, യോഗ ഇന്‍സ്ട്രക്ടര്‍ സുഭാഷ് യോഗ അവബോധ ക്ലാസ്സും നല്‍കി. രാജപുരം ഡിസ്‌പെന്‍സറി അറ്റന്‍ഡര്‍ ദിവ്യ, ബന്തടുക്ക ഡിസ്‌പെന്‍സറി എം പിഎച്ച്ഡബ്ലു നിമിഷ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 30 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്യാമ്പില്‍ പുനര്‍ജനി പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷനും നടന്നു.