കാഞ്ഞങ്ങാട് : ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍
കൊവ്വല്‍ സ്റ്റോറില്‍ കൂത്ത്പറമ്പ് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ബാന്‍ഡ് മേളം, വളണ്ടിയര്‍ മാര്‍ച്ച് എന്നിവയോട് കൂടി കൊവ്വല്‍ പള്ളിയില്‍ നിന്നും ആരംഭിച്ച യുവജന റാലി കൊവ്വല്‍സ്റ്റോറില്‍ സമാപിച്ചു. ബാലസംഘം പ്രവര്‍ത്തകരുടെ സംഗീത ശില്പ നൃത്ത ആവിഷ്‌കാരവും നടന്നു. തുടര്‍ന്ന് നടന്ന അനുസ്മരണപരിപാടി ഡോ:വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്, ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, അമ്പിളി. വി.പി,
ഹരിത നാലപ്പാടം, സംഘാടക സമിതി ചെയര്‍മാന്‍ എന്‍. പ്രിയേഷ് എന്നിവര്‍ സംസാരിച്ചു. ഡോ.ആര്യ എ ആര്‍ സ്വാഗതം പറഞ്ഞു.