വനിതാ സംരംഭകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ പരിശീലനവും തേനീച്ച പെട്ടി വിതരണവും നടത്തി

രാജപുരം :ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ പരിശീലനവും തേനീച്ച പെട്ടിവിതരണവും നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്സെക്രട്ടറി പ്രേമ എ മുഖ്യതിഥിയായി. ഡോണ്‍ ബോസ്‌കോ റെക്ടര്‍ ഫാദര്‍ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു പി വി , വീ ലൈവ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശയന എന്‍ പി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *