രാജപുരം:നിലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന കാസര്‍കോട് ജില്ല സഹോദയ അത്ലറ്റിക് മീറ്റില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പായി. ഇരുപത്തി ഒന്ന് സ്‌കൂളുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അണ്ടര്‍ 12 കാറ്റഗറിയില്‍ മത്സരിച്ച അന്‍വിത സി. എം വ്യക്തിഗത ചാമ്പ്യനായി.