ബേളൂര്‍ ആര്‍ട്ട് ഫോറം ഉദ്ഘാടനം ചെയ്തു

രാജപുരം: ബേളൂര്‍ ശിവക്ഷേത്ര ശിവരാത്രി ഉത്സവുമായി സഹകരിച്ച് അട്ടേങ്ങാനത്തെ ബേളൂരില്‍ ആരംഭിച്ച കലാ സാംസ്‌കാരിക സംഘടന ബേളൂര്‍ ആര്‍ട്ട് ഫോറം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായ അംഗം ടി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവര്‍ത്തക അമ്മിണി ചന്ദ്രാലയത്തെ ചടങ്ങില്‍ ആദരിച്ചു. ജനപ്രതിനിധികളായ സുജി രാജന്‍ , സുരേഷ് വയമ്പ് , പൊതുവര്‍ത്തകരായ യു ഉണ്ണികൃഷ്ണന്‍ , ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം ,ഉണ്ണി വെള്ളമുണ്ട, ശിവക്ഷേത്ര ഉത്സവ ആലോഷ കമ്മിറ്റി ചെയര്‍മാന്‍ എം കെ ഭാസ്‌കരന്‍ , പ്രതീക്ഷ ബേളൂര്‍ ഭാരവാഹി സുനില്‍കുമാര്‍ കുറ്റിയോട്ട് .ഇ.എന്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി ചന്ദ്രന്‍ സ്വാഗതവും മനോജ് മൂരിക്കട നന്ദി പറഞ്ഞു. പ്രതിക്ഷ ബേളൂരിന്റെ അംഗങ്ങളുടെ ആര്‍ട്ട് ഫോറം വാര്‍ഷിക മെമ്പര്‍ഷിപ്പ് തുക ചടങ്ങില്‍ വച്ച്‌കൈമാറി. തുടര്‍ന്ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം നാടകം അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *