വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചക്കിട്ടടുക്കത്തെ എ. മുരളീധരന്‍ ചികിത്സാസഹായം തേടുന്നു

രാജപുരം : വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് ചികിത്സാസഹായം തേടുന്നു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ചക്കിട്ടടുക്കത്തെ എ.മുരളീധരനാണ് (37) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പാന്‍ക്രിയാസിലെ അണു ബാധ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി ഡയാലിസിസ് ചെയ്ത് വരുന്നത്. ഇതിനകം ആറ് ലക്ഷത്തോളം രൂപ ചെലവായി. മുരളീധരനെ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ വിദഗ്ധ ചികിത്സ തുടരണം. എന്നാല്‍ ഇതിനു ലക്ഷങ്ങള്‍ ചിലവാകും. മുരളിധരന്‍ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനമാണ് കുടുംബ ത്തിന്റെ ഏക ആശ്രയം.

ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവായതോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മുരളീധരനെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്തംഗം പി.ഗോപാലകൃഷ്ണന്‍ ചെയര്‍മാനും കെ.ബാലകൃഷ്ണന്‍ കണ്‍വീനറുമായി ജനകീ കമ്മിറ്റി രൂപീകരിച്ച് ഒടയംചാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍ : 110001000017531,
ഐഎഫ്‌സി : OBA0001100,
ഗൂഗിള്‍ പേ നമ്പര്‍: 9447649878

Leave a Reply

Your email address will not be published. Required fields are marked *