രാജപുരം : അയ്യന്‍കാവ് ഉഷസ് വായനശാലയുടെ പൊതു താല്പര്യ പ്രവര്‍ത്ത നത്തിന്റെ ഭാഗമായി 70 വയസ്സ് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയൂഷ് മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷ്വറന്‍സ് (വയോജനം) ക്യാമ്പ് നടത്തി. ക്യാമ്പ് വായനശാല രക്ഷാധികാരി കെ കുഞ്ഞികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.രത്‌നാകരന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് എ കെ മാധവന്‍, കിസാന്‍ പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി വി വിനീത് എന്നിവര്‍ പ്രസംഗിച്ചു. വായനശാല സെക്രട്ടറി സി ജിഷാദ് സ്വാഗതവും.
എക്‌സിക്യൂവ് അംഗം എ പത്മനാഭന്‍ നന്ദിയും പറഞ്ഞു.