പാലക്കുന്ന്: കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രക്തദാന സേന രൂപീകരിച്ചു. ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പാലക്കുന്ന് ട്രൂമെഡ് ആശുപത്രിയുടെ സഹകരണത്തോടെ രക്ത നിര്‍ണയം നടത്തിയാണ് സേനയ്ക്ക് രൂപം നല്‍കിയത്.
വിജേഷ് തെല്ലത്, ലിപീഷ്, രാഹുല്‍, ശൈലേഷ്‌കൃഷ്ണ,ആദി മുച്ചിലോട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷം പരിപാടികള്‍ നടന്നു വരുന്നു. ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 22 ന് നടക്കും.