പൊയിനാച്ചി: എരോല്‍ നെല്ലിയെടുക്കം ശാരദാംബ ഭജന മന്ദിരം മുപ്പത്തിഏഴാമത് വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. ഗണപതിഹോമം, എരോല്‍ അമ്പലിത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര മാതൃസമിതിയുടെ ലളിത സഹസ്രനാമ പാരായണം, ഉച്ചയ്ക്ക് അന്നദാനം, രാത്രി ശിവപുരം ശിവക്ഷേത്ര ഗോപാലകൃഷ്ണ ഭജന സമിതിയുടെ ഭജന, രാത്രി 9ന് വിവിധ പലാപരിപാടികളും നടന്നു.