വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭമായിരുന്നു കൂത്തുപറമ്പ് സമരം. 1994 നവംബര്‍ 25 ന് സമരത്തില്‍ പങ്കെടുത്ത നിരായുധര്‍ക്കു നേരെ, യുഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ സഖാക്കള്‍ കെ കെ രാജീവന്‍, ഷിബുലാല്‍ കെ വി റോഷന്‍, മധു , ബാബു എന്നിവര്‍ രക്തസാക്ഷികളായി . വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ് , കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലം ചികിത്സയില്‍ കഴിയുകയും സ്വജീവിതം കൊണ്ട് കേരളത്തിന്റെ സമരമനസ്സുകള്‍ക്ക് ആവേശം പകരുകയും ചെയ്ത സഖാവ് പുഷ്പന്‍ 2024 സെപ്റ്റംബര്‍ 28 ന് അന്തരിക്കുകയും ചെയ്തു .കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്തില്‍ നീലേശ്വരം ബസാര്‍ കേന്ദ്രീകരിച്ചു യുവജന പ്രകടനവും കോണ്‍വെന്റ് ജംഗ്ഷനില്‍ പൊതുസമ്മേളനവും ചേര്‍ന്നു എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സനുമോഹന്‍, അമൃത സുരേഷ്, പി അഖിലേഷ് എന്നിവര്‍ സംസാരിച്ചു