പാലക്കുന്ന് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് കുടുംബ മേള ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. ജയറാംപ്രകാശ് ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മേളയില്‍ യൂണിറ്റ് പ്രസിഡന്റ് കെ. വി. കുഞ്ഞിക്കോരന്‍ അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളായ എം. ശ്രീധരന്‍, കരിപ്പോടി ഗോവിന്ദന്‍ ആചാരി എന്നിവരെ ആദരിച്ചു. ഉദുമ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് നേഴ്‌സ് കെ. സ്വാതി ആരോഗ്യബോധവത്ക്കരണ ക്ലാസ്സെടുത്തു. ജില്ലാ കമ്മിറ്റി ട്രഷറര്‍ എസ്. ഗോപാലകൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍, യൂണിറ്റ് സെക്രട്ടറി വി. വി. പ്രമോദ്, വൈസ് പ്രസിഡന്റ് പി. പി. കൃഷ്ണന്‍, എന്‍.അച്യുതന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.