കാസര്‍കോട്: അധ്യാപികയും എഴുത്തുകാരിയുമായ മുംതാസ് ടീച്ചറെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഇതേ വിദ്യാലയത്തിലെ ഹൈസ്‌കൂള്‍ വിഭാഗം ചരിത്ര അധ്യാപികയായ എം.എ. മുതാസിന് സംസ്ഥാനത്തെ മികച്ച അധ്യാപകര്‍ക്ക് നല്‍കുന്ന 2024 ലെ ഗുരുശ്രേഷ്ഠാ പുരസ്‌ക്കാരവും, ഫ്‌ലോറിഡയിലെ റിസേര്‍ച്ച് യൂണിവേഴ്‌സിറ്റി നല്‍കുന്ന ഡോക്ടറേറ്റും ലഭിച്ചിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി മൊമെന്റോ നല്‍കി. ഹെഡ്മാസ്റ്റര്‍ പി.കെ. അനില്‍കുമാര്‍ ഷാള്‍ അണിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മഹേഷ് കുമാര്‍, അശോകന്‍ കോടോത്ത്, ശ്രീജിത്ത് കരിപ്പാത്ത്, കദീജത്ത് സുബൈദ, എന്നിവര്‍ പ്രസംഗിച്ചു. യു.പി വിഭാഗം എസ്. ആര്‍.ജി കണ്‍വീനര്‍ കൗസിയ ടീച്ചര്‍ നന്ദി പറഞ്ഞു