നീലേശ്വരം : കേരള സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ വകയിരുത്തി ആധുനികവത്കരിക്കുന്ന നീലേശ്വരം ബസാര്‍ തളിയിലമ്പലം റോഡ് പ്രവൃത്തിയുടെ ശിലാസ്ഥാപനം തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയര്‍ വിവി ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി. ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ കെ പി രവീന്ദ്രന്‍,വി. ഗൗരി, ടി.പി.ലത , ഷംസുദ്ദീന്‍ അറിഞ്ചിറ,പി. ഭാര്‍ഗവി , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധീകരിച്ച് പങ്കെടുത്ത കെ.വി ദാമോദരന്‍, രമേശന്‍ കാര്യങ്കോട്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത് , അഡ്വ. നസീര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി എം മനോജ് കുമാര്‍ നന്ദി അര്‍പ്പിച്ച് സംസാരിച്ചു.