വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലേക്ക്

വയനാട്: വയനാട്ടില്‍ വിജയക്കൊടി പാറിച്ച് നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലേക്ക്. 404619 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്കയുടെ ചരിത്ര വിജയം. ഏഴ് മാസം മുമ്പ് സഹോദരന്‍ രാഹുല്‍ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നുള്ള റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് പ്രിയങ്കയുടെ വിജയം. പോളിങ് 7 ശതമാനത്തിലധികം കുറഞ്ഞിട്ടും രാഹുല്‍ നേടിയതിനേക്കാള്‍ 40,197 വോട്ടുകള്‍ പ്രിയങ്കക്ക് അധികം നേടാനായി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 65.03 ശതമാനവും സ്വന്തമാക്കി പ്രിയങ്ക ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *