പള്ളം അയ്യപ്പ ഭജനമന്ദിരം പ്രതിഷ്ഠാദിന വാര്‍ഷികം 25ന് മേല്‍മാട് സമര്‍പ്പിക്കും

പാലക്കുന്ന് : തെക്കേക്കര പള്ളം അയ്യപ്പ ഭജനമന്ദിരം എട്ടാം വാര്‍ഷികാഘോഷം 25 ന് നടക്കും. രാവിലെ 6ന് പള്ളം ഗംഗാധരന്‍ ഗുരുസ്വാമിയുടെ ഹരിനാമകീര്‍ത്തനം. 10ന് പള്ളം അയ്യപ്പ ഭജനമന്ദിരം സംഘത്തിന്റെ ഭജന. 12.30ന് തലക്ലായി പ്രഭാകരന്‍ ഗുരുസ്വാമിയുടെയും, മന്ദിരം ഗുരുസ്വാമി അച്യുതന്‍ കൊട്ടയാട്ടിന്റെയും കര്‍മികത്വത്തില്‍ മധ്യാഹ്ന പൂജ. തുടര്‍ന്ന് മന്ദിരം മേല്‍മാട് സമര്‍പ്പണം. ഉച്ചയ്ക്ക് അന്നദാനം. 3ന് ചേരുന്ന പൊതുയോഗം പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ പി. വി. ചിത്രഭാനു ഉദ്ഘാടനം ചെയ്യും.

ഭജനമന്ദിരം പ്രസിഡന്റ് ബാബു പ്രതാപന്‍ അധ്യക്ഷനാകും.യോഗത്തില്‍ കൊപ്പല്‍ ചന്ദ്രശേഖരനെ ആദരിക്കും. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കും. 4ന് കൊപ്പല്‍ ചന്ദ്രശേഖരന്റെ കാര്‍മികത്വത്തില്‍ സര്‍വൈശ്വര്യ വിളക്ക് പൂജ. 7ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സംഘത്തിന്റെ ഭജന. 9ന് മംഗളാരതിയോടെ സമാപനം. സര്‍വൈശ്വര്യ പൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്ക്, രണ്ട് കൊടിയില, അര്‍ച്ചന പുഷ്പങ്ങള്‍ എന്നിവ കൊണ്ടുവരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *