ചേലക്കരയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ര്‍ പ്രദീപ് വിജയിച്ചു. 12122 വോട്ട് ലീഡിനാണ് ജയം. ഇടതുപക്ഷം രണ്ടരപതിറ്റാണ്ട് കുത്തകയാക്കിയ ചേലക്കരയില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസും ഉയര്‍ത്തിയ തന്ത്രങ്ങളെയെല്ലാം തകര്‍ത്താണ്, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചേലക്കര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തുകയായിരുന്നു.