നീലേശ്വരം വെടിക്കെട്ടപകടം ; രക്ഷാപ്രവര്‍ത്തകരെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആദരിച്ചു.

നീലേശ്വരം : നീലേശ്വരം ഗോകുലം നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ആഗ്‌നേയം പരിപാടി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് തുടങ്ങിയത്.വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് അതിജീവിച്ചവരും , ആരാണെന്നുപോലും അറിയാതെ രക്ഷകരായി മാറിയവരും തമ്മില്‍ കണ്ടുമുട്ടിയ വേദിയായി ആഗ്‌നെയം മാറി. വന്‍ പൊട്ടിത്തെറിയും അഗ്‌നിബാധയും സംഭവിച്ചിട്ടും മനോധൈര്യം കൈവിടാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരുടേയും പാതിരാത്രിയായിട്ടും അപകടം സംഭവിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടേയും ഒരുമിച്ച് ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ സഹായകരമായത് .ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയവര്‍ സമൂഹത്തിന് മാതൃകയും അഭിമാനവും ആണെന്ന് ആസ്റ്റര്‍ മിംസ് സി ഒ ഒ ഡോ അനൂപ്നമ്പ്യാര്‍ പറഞ്ഞു .

നാട്ടുകാരും, ആംബുലന്‍സ് ഡ്രൈവര്‍മാരും ഉള്‍പ്പെടെ എണ്‍പതോളം രക്ഷാപ്രവര്‍ത്തകരാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ആഗ്‌നേയം എന്ന അനുമോദന സദസ്സില്‍ എത്തിച്ചേര്‍ന്നത്. അതിജീവിച്ചവരും രക്ഷകരായവരും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. നീലേശ്വരത്ത് സംഭവിച്ചത് പോലെ പൊള്ളലിനും കൂടുതല്‍പേര്‍ അപകടത്തില്‍ പെടുന്നതിനും സാധ്യതയുള്ള സാഹചര്യങ്ങളില്‍ ശാസ്ത്രീയമായ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എങ്ങിനെ എന്നതിനെ കുറിച്ച് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ജിനേഷ് വീട്ടിലകത്ത് വിശദീകരിച്ചു. പൊള്ളലേറ്റാല്‍ നിര്‍വ്വഹിക്കേണ്ട പ്രാഥമിക ചികിത്സാ രീതികളെ കുറിച്ച് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ റിനോയ് ചന്ദ്രന്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോ നിബു കുട്ടപ്പന്‍, ഡോ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കി

Leave a Reply

Your email address will not be published. Required fields are marked *