കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ കേരളത്തിലെ ഏഴിമല വരെയുള്ള മേഖലകളില്‍ കടലോരത്തും പുഴയോരത്തുമായി താമസിച്ചുവരുന്ന മുകയ സമുദായത്തിന്റെ ആരാധന കേന്ദ്രമായ മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ പാട്ട് മഹോത്സവം സമാപിച്ചു. നവംബര്‍ 17ന് മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടുകൂടിയാണ് 6 നാ ള്‍ നീണ്ടുനിന്ന ഉത്സവത്തിന് തുടക്കം കുറിച്ചത്. പാട്ടുത്സവ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര ചടങ്ങുകളോടൊപ്പം
വിവിധകലാസാംസ്‌കാരിക പരിപാടികളുംനടന്നു. നവംബര്‍ 22ന് പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, പൂജ മരക്കലപാട്ട്, എഴുന്നള്ളത്ത്, ഇളനീരാട്ടം, അന്നദാനം, കളത്തിലരിയിടല്‍, മാരി കളത്തിലേക്ക് പുറപ്പാട് എന്നിവയും നടന്നു.
അരങ്ങ് പറിക്കല്‍ ചടങ്ങോടുകൂടി ഉത്സവത്തിന് പരിസമാപ്തി കുറിച്ചു.ആചാര തനിമയോടെ നടന്ന പാട്ടുത്സവ ആഘോഷ പരിപാടികളില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങള്‍ മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര തിരു സന്നിധിയില്‍ എത്തിച്ചേര്‍ന്നു.