കാഞ്ഞങ്ങാട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്‌കൂളുകളില്‍ ശിശുദിനമായ നവംബര്‍ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. കുട്ടികളുടെ ഹരിത സഭയുടെ അജാനൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം മുച്ചിലോട്ട് ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ നടന്നു. അ ജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി വി. ടി.കാര്‍ത്യായനി പദ്ധതി വിശദീകരണം നടത്തി.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, വാര്‍ഡ് അംഗങ്ങളായ കെ. വി. ലക്ഷ്മി, പി. മിനി, കെ. മധു, ടി. വിഷ്ണു നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വിവിധ പാനലുകളായി യി തിരിച്ച് അവതരണം നടന്നു. അഭിരാജിന്റെ നാടന്‍പാട്ട് അവതരണം പരിപാടിക്ക് മികവേറ്റി. എം. വി. പ്രകാശന്‍ സ്വാഗതവും അമിഷ ചന്ദ്രന്‍ നന്ദിയും പറഞ്ഞു