നീലേശ്വരം : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ – എകെപിഎ നീലേശ്വരം യൂണിറ്റ് ശിശുദിനത്തില്‍ ചിറപ്പുറം ആലിങ്കീഴില്‍ അങ്കണവാടി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ സമ്മാനിച്ച് മധുരപലഹാരങ്ങള്‍ നല്‍കി. നീലേശ്വരം നഗരസഭ കുടുബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ ഉദ്ഘാടനം ചെയ്തു. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എകെപിഎ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം, നീലേശ്വരം യൂണിറ്റ് പ്രസിഡന്റ ഹരീഷ് ചൈത്രം, ഭാരവാഹികളായ വേണു ഭാവന, വിനു ഹരിത, സുമു, പത്മജ ബാബു അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ ഗോപിനാഥന്‍, കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അങ്കണവാടി അധ്യാപിക എ.ടി.സുഷമ സ്വാഗതവും ഹെല്‍പ്പര്‍ ജോളി അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു. അങ്കണവാടി ഹെല്‍പ്പര്‍ ജോളി അഗസ്റ്റിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച സമയത്ത് എകെപിഎ ഇവരെ അനുമോദിച്ചിരുന്നു. അനുമോദന ചടങ്ങിലാണ് ഇവര്‍ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ ആവശ്യമുള്ള കാര്യം ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതനുസരിച്ചാണ് ഇവര്‍ ശിശുദിനത്തില്‍ കളിപ്പാട്ടങ്ങളുമായി അങ്കണവാടിയിലെത്തിയത്.