പുസ്തകം വളര്‍ത്തിയ കുട്ടിയും കാളിയും: പാഠശാലയില്‍ വായന മഹോത്സവത്തിന്റെ ആവേശത്തില്‍.

കരിവെള്ളൂര്‍: പാലക്കുന്ന് പാഠശാലയില്‍ ഉത്സവ പ്രതീതി ജനിപ്പിച്ച് വായനായനം. വീടുകളോടൊപ്പം തൊഴിലിടങ്ങളും ചായക്കടകളിലും റേഷന്‍ ഷാപ്പിലും വരെ വായനായനം പുസ്തക വായന സജീവം. അശ്വതി ശ്രീകാന്തിന്റെ കഥാ സമാഹാരം കാളി തപാല്‍ ജീവനക്കാരി സജിഷ അവതരിപ്പിച്ചു. പി.വി. വിജയന്‍ അധ്യക്ഷനായി. പി. ഗോപി, കെ.പി. മുരളി, കെ.പി. പവിത്രന്‍, പി. ഗീത, കെ. അനിത,കൊടക്കാട് നാരായണന്‍ സംസാരിച്ചു. വി.വി. ബാലചന്ദ്രന്‍ – രാജലക്ഷ്മിയുടെ വീട്ടുമുറ്റമായിരുന്നു വേദി.

വടക്കുമ്പാട് ഖാദി കേന്ദ്രത്തില്‍ മുഹമ്മ രമണന്റെ പുസ്തകം വളര്‍ത്തിയ കുട്ടി ശശിധരന്‍ ആലപ്പടമ്പന്‍ പരിചയപ്പെടുത്തി. വി.വി.പ്രദീപന്‍ അധ്യക്ഷനായി. കൊടക്കാട് നാരായണന്‍ , എന്‍. വി. രാമചന്ദ്രന്‍, പി.വി.വിജയന്‍, പി.വി. പ്രിയ,വി.വി.ഹേമലത സംസാരിച്ചു. 15 ന് വി.വി. ഭാസ്‌ക്കരന്‍ – വി. ശാന്തയുടെ വീട്ടില്‍ കരിവെള്ളൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ് പി.വി. ചന്ദ്രന്‍ വില്യം ഷെയ്ക്ക്‌സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിക്കും.

16 ന് ചായക്കട ചര്‍ച്ചയില്‍ മാധവിക്കുട്ടിയുടെ പാല്‍പ്പായസം ജയദേവന്‍ പരിങ്ങേത്ത് അവതരിപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് പാലക്കുന്ന് മയിച്ച ബാലകൃഷ്ണന്റെ ചായക്കടയാണ് വേദി.

Leave a Reply

Your email address will not be published. Required fields are marked *