ഉദുമ : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് ഭരണ സമിതി അംഗം ഇ.പി.രഘുവിന്റെയും വനിതാ വിംഗ് പ്രവര്‍ത്തക സമിതി അംഗം റോഷ്‌ന രഘുവിന്റെയും മകള്‍ രഹ്ന രഘുവിന് കെ.വി.വി.ഇ.എസ് ഉദുമ യൂണിറ്റ് സ്വീകരണം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റും, ജില്ലാ പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ എ.വി. ഹരിഹരസുതന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ്കുഞ്ഞി ബേവിഞ്ച, ട്രഷറര്‍ മുനീര്‍ ബ്രാന്റ്, വനിതാവിംഗ് പ്രസിഡന്റ് എ. രതിദേവി, ജനറല്‍ സെക്രട്ടറി വത്സല ലോഹിതാക്ഷന്‍, ട്രഷറര്‍ ഉഷാമോഹന്‍ എന്നിവര്‍ സംസാരിച്ചു.