ചെമ്മനാട്: ചെമ്മനാട് ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരം 2024 ഡിസംബര്‍ 10, 11, 12 പതിനെട്ടാം വാര്‍ഷികവും ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെയും ഭാഗമായി അന്നദാന ആവശ്യത്തിനായി ആഘോഷ കമ്മിറ്റിയുടെ ഭാഗമായ മാതൃ സമിതി, വനിതാ കമ്മിറ്റിയും മറ്റു കമ്മിറ്റി അംഗങ്ങളും കൃഷിയിറക്കിയ വെള്ളരിയുടെയും മറ്റു പച്ചക്കറികളുടെയും വിളവെടുപ്പ് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരഗുരു സ്വാമി നിര്‍വഹിച്ചു. ഏകദേശം 3.5 ക്വിറ്റല്‍ വെള്ളരിയും 5 kg മറ്റു പച്ചക്കറികളും ആദ്യഘട്ടമായി വിളവെടുത്തു. പ്രസ്തുത പരിപാടിയില്‍ മന്ദിരം ഗുരുസ്വാമി കുഞ്ഞമ്പു ഗുരു സ്വാമി മനക്കോത്ത് ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ ഗംഗാധരന്‍ കാട്ടാമ്പള്ളി, നാരായണന്‍ വടക്കിനിയ, ജനറല്‍ കണ്‍വീനര്‍ അശോകന്‍ തട്ടില്‍, ട്രഷറര്‍ കോടോത്ത് സത്യനാരായണന്‍, ഭജന മന്ദിരം ഭരണ സമിതി പ്രസിഡന്റ് ഗോപിനാഥന്‍ കാട്ടൂര്‍, സെക്രട്ടറി വിഷ്ണുപ്രസാദ് കാട്ടാമ്പള്ളി, ട്രഷറര്‍ വിജയന്‍ കണിയാന്‍ തൊട്ടി ,മാതൃസമിതി,വനിതാ കമ്മിറ്റി പ്രസിഡന്റ് അജിത ജനാര്‍ദ്ദനന്‍ മനക്കോത്ത്, സെക്രട്ടറി ദിവ്യ ജയന്‍ പാലോത്ത്, ട്രഷറര്‍ ദിവ്യരാജന്‍ ആലക്കയം മറ്റു അംഗങ്ങള്‍, നാട്ടുകാരും സന്നിഹിതരായിരുന്നു