സംസ്ഥാന കായികമേള ജേഴ്സി പ്രകാശനം നിര്‍വഹിച്ചു

സംസ്ഥാന കായികമേളയില്‍ ജില്ലയില്‍ നിന്നും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന ജേഴ്സിയുടെ പ്രകാശനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ംനിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍ സരിത , ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി ദിനേശ, ഫിനാന്‍സ് ഓഫീസര്‍ എം.എസ് ശബരീഷ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട്മാരായ ഇ ഷൈമ, എസ്.എന്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *